കാപ്പ ചുമത്തി നാടുകടത്തി
1452931
Friday, September 13, 2024 3:21 AM IST
കൊച്ചി: കൊച്ചി സിറ്റി പരിധിയില്‍ വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ഏലൂര്‍ സ്വദേശി മഹേന്ദ്രന്(28) നെ ആണ് നാടുകടത്തിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാംസുന്ദറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സിറ്റി പോലീസ് പരിധിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഇയാളെ ആറ് മാസത്തേക്ക് തടഞ്ഞിട്ടുണ്ട്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ തുടരുമെന്ന് കമ്മീഷണര്‍ അറിയിച്ചു.