കേരള കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ചു
1460222
Thursday, October 10, 2024 7:24 AM IST
കൊച്ചി: കേരള കോണ്‍ഗ്രസ് 60-ാം ജന്മദിനാഘോഷ പരിപാടികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. പാര്‍ട്ടി ഓഫീസുകളില്‍ പതാക ഉയര്‍ത്തലുകളും യോഗങ്ങളും നടത്തി.
പെരുമ്പാവൂര്‍ നിയോജകമണ്ഡലംതല ആഘോഷം കൂവപ്പടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയിലെ ആദ്യകാല അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. നേതാക്കളായ ജോയി ജോസഫ്, ജാന്‍സി ജോര്‍ജ്, കെ.പി. ബാബു, എം.എം. ജോസ്, കെ.പി. പൈലി, റാഫേല്‍ തോട്ടങ്കര, ഡെന്നി ചെട്ടിയാക്കുടി, വില്സന് റാഫേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.