കി​ഴ​ക്ക​മ്പ​ലം : ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പി​ടി​കി​ട്ടാ​പ്പു​ള്ളി പോ​ലീ​സ് പി​ടി​യി​ൽ. അ​ടൂ​ർ ക​ട​ക്കാ​ട് ഇ​ള​യ കു​റു​പ്പ​ന​യ്യ​ത്ത് വീ​ട്ടി​ൽ ദി​ലീ​പ് (42)നെ​യാ​ണ് ത​ടി​യി​ട്ട പ​റ​മ്പ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മൂ​ന്ന് മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

വാ​ഴ​ക്കു​ള​ത്ത് ചെ​രി​പ്പു ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം, എം.​ഇ.​ജെ ക​നാ​ൽ റോ​ഡി​ലെ വീ​ട്ടി​ൽ മോ​ഷ​ണം, പു​ക്കാ​ട്ട് പ​ടി ജം​ഗ്‌​ഷ​നി​ൽ ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം എ​ന്നി​വ ന​ട​ത്തി​യ​ത് ഇ​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജാ​മ്യ​മെ​ടു​ത്ത ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു.

ഇ​ൻ​സ്‌​പെ​ക്ട​ർ പി.​ജെ. കു​രി​യാ​ക്കോ​സ്, സീ​നി​യ​ർ സി​പി​ഒ എ.​ആ​ർ. ജ​യ​ൻ, സി​പി​ഒ​മാ​രാ​യ റോ​ബി​ൻ ജോ​യ്, സി.​ബി. ബേ​ന​സീ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി കാ​ക്ക​നാ​ട് സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.