നെടുങ്ങാട് പള്ളിപ്പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിയുന്നു
1582466
Saturday, August 9, 2025 4:33 AM IST
വൈപ്പിൻ : നെടുങ്ങാട് പള്ളി പാലത്തിന്റെ രണ്ട് ഭാഗത്തേയും അപ്പ്രോച്ച് ഇടിഞ്ഞ് താഴുന്നു.
ആറു വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് നിർമിച്ച പാലത്തിന്റെ ഇരു ഭാഗത്തും താഴേക്ക് ഇരുന്നതിനാൽ പാലവും അപ്രോച്ച് റോഡും തമ്മിലുള്ള ഉയര വ്യത്യാസം വാഹനങ്ങൾക്കും കാൽ നടക്കാർക്കും അപകടക്കെണിയായി മാറിയിരിക്കുകയാണ്.
അപ്രോച്ചിൽ വിരിച്ചിരുന്ന കോൺക്രീറ്റ് ടൈലുകൾ ഇളകിയതും വിനയായിട്ടുണ്ട്. അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നാവശ്യപ്പെട്ട് വൈപ്പിൻ പഞ്ചായത്ത് അംഗം അഗസ്റ്റിൻ മണ്ടോത്ത്പറവൂർ പിഡബ്ല്യുഡി എൻജിനീയർക്ക് പരാതി നൽകിയിട്ടുണ്ട്.