അങ്കമാലി എൽഎഫിൽ ലോക മുലയൂട്ടൽ വാരാചരണം
1582468
Saturday, August 9, 2025 4:33 AM IST
അങ്കമാലി: ലിറ്റിൽ ഫ്ലവർ ആശുപത്രി, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, ലിറ്റിൽ ഫ്ലവർ നഴ്സിംഗ് വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിൽ ലോക മുലയൂട്ടൽ വാരാചരണം നടത്തി.
ആശുപത്രിയിൽ നടന്ന ചടങ്ങ് കസ്റ്റംസ് വകുപ്പ് അഡീഷണൽ ഡയറക്ടർ രാജേശ്വരി ആർ. നായർ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു.
നവജാത ശിശു വിഭാഗത്തിലെ ഡോ. സോളി മാനുവൽ, സൈക്കാട്രി വിഭാഗത്തിലെ ഡോ. സി. ജെ. ജോസഫ്, ഗൈനക്കോളജിയിലെ ഡോ. കൊച്ചുത്രേസ്യ പുതുമന എന്നിവർ സെമിനാർ നയിച്ചു. ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. എബിൻ കളപ്പുരക്കൽ, ഗൈനക്കോളജി മേധാവി ഡോ. റാണി പോൾ, ഡോ.സന്ദീപ് ജോർജ്, ഡോ. വിനോദ് പോൾ, ഡോ. എലിസബത്ത് ജോസഫ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ പൂജിത എന്നിവർ പ്രസംഗിച്ചു.
നഴ്സിംഗ് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.