കത്തോലിക്കാ കോണ്‍ഗ്രസ് ഫൊറോന സംഗമം
1582480
Saturday, August 9, 2025 4:47 AM IST
മൂവാറ്റുപുഴ: കത്തോലിക്കാ കോണ്‍ഗ്രസ് കോതമംഗലം രൂപത മൂവാറ്റുപുഴ ഫൊറോന യൂണിറ്റുകളിലെ ഭാരവാഹികള്‍ ഹോളി മാഗി ഫൊറോന പള്ളി കോണ്‍ഫറന്‍സ് ഹാളില്‍ ഫൊറോന സംഗമം സംഘടിപ്പിച്ചു. രൂപത ഡയറക്ടര്‍ റവ.ഡോ. മാനുവല്‍ പിച്ചളക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഫൊറോന പ്രസിഡന്റ് ജോസ് പറമ്പന്‍ അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ മുഖ്യപ്രഭാഷണം നടത്തി.
കര്‍ഷക അവഗണന, കാര്‍ഷിക ഉത്പന്നങ്ങളുടെ വില തകര്‍ച്ച, സര്‍ക്കാര്‍ വാഗ്ദാന ലംഘനങ്ങള്‍, സമൂഹത്തില്‍ നടമാടികൊണ്ടിരിക്കുന്ന സാമൂഹ്യ തിന്മകള് തുടങ്ങിയവയ്ക്കെതിരേ പ്രതികരിക്കേണ്ടത് കത്തോലിക്ക കോണ്‍ഗ്രസിന്റെ കടമയാണെന്ന് യോഗം വിലയിരുത്തി. ഛത്തീസ്ഗഡിലും ഒഡീഷയിലും നടന്ന കന്യാസ്ത്രീകളെയും വൈദികരെയും ആക്രമിച്ച് ആള്‍ക്കൂട്ട വിചാരണ നടത്തിയതിനെതിരേ യോഗം പ്രതിഷേധിച്ചു.
രൂപത ജനറല്‍ സെക്രട്ടറി മത്തച്ചന് കളപ്പുരക്കല്‍, സെക്രട്ടറി ആന്റണി പുല്ലന്, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്‍, ജോയ്സ് മേരി ആന്റണി, ചാക്കോ വിളയപ്പിള്ളി, ജോസ് തെക്കേക്കൂറ്റ്,
ഡോ. ജോണി സ്കറിയ, മാത്യൂസ് കുരിക്കൂര്, ജോസ് കൊട്ടംപുഴയില്, ജിന്റോ പൈനാടത്ത്, ജോര്‍ജ് കാക്കനാട്, ജിജി തോട്ടുപുറം, ഷാബു അരയത്തിനാല്‍ എന്നിവര്‍ പ്രസംഗിച്ചു. മൂവാറ്റുപുഴ ഫൊറോന സമിതി നേതൃത്വം നല്കി. ചിങ്ങം ഒന്നിന് കര്‍ഷക വഞ്ചന ദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു.