ഡ്രൈവറുടെ അശ്രദ്ധ; ഇലവൻ കെവി ലൈനും ട്രാൻസ്ഫോർമറും തകർന്നു
1582471
Saturday, August 9, 2025 4:33 AM IST
അരൂർ: ഡ്രൈവറുടെ അശ്രദ്ധമൂലം ഇലവൻ കെവി ലൈനും ട്രാൻഫോമറും തകർന്നു. ചന്തിരൂർ കുമർത്തുപടി ക്ഷേത്രത്തിന് മുന്നിൽ പ്രവത്തിക്കുന്ന സ്ഥാപനത്തിലേക്ക് മിറ്റൽ കയറ്റി വന്ന ടോറസ് ആണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. മിറ്റൽ ഇറക്കിയതിന് ശേഷം കാബിൻ താഴ്ത്താൻ ഡ്രൈവർ മറന്നുപോയതാണ് അപകടത്തിന് കാരണം.
മുപ്പത് അടി ഉയരമുള്ള പോസ്റ്റിൽ ഇലവൻ കെവിയുടെ കേബിളുകളിൽ ഉയർന്നു നിന്ന കാബിൻ ഉടക്കിയതോടെയാണ് സമീപത്തെ ബെൽ സീഫുഡ് കമ്പനിയിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർ സംരക്ഷണ വേലി ഉൾപ്പെടെ തകർന്ന് താഴെ വീണത്.
അപകടത്തിന് പിന്നാലെ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ഇവിടെകന്പിക്കു പകരം കേബിളുകൾ ആയതിനാൽ വൻ അപകടം ഒഴിവായി.