വിശ്വജ്യോതിയില്‍ എംബിഎ ബാച്ച്
1582481
Saturday, August 9, 2025 4:47 AM IST
വാഴക്കുളം: വിശ്വജ്യോതി സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എംബിഎ ബാച്ച് 2025-27ലെ പുതിയ അധ്യയന വര്‍ഷത്തിന്റെ ഉദ്ഘാടനം ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സിഇഒ സി.ജെ. ജോര്‍ജ് നിര്‍വഹിച്ചു.
കോളജ് മാനേജര്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍, ഡയറക്ടര്‍ റവ. ഡോ. പോള്‍ പാറത്താഴം, പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. രാജന്, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. സോമി പി. മാത്യു, ഡിപ്പാര്‍ട്ട്മെന്റ് കണ്‍സള്‍ട്ടന്റ് ഫാ. ജിനോ പുന്നമറ്റത്തില്‍, എംബിഎ വിഭാഗം മേധാവി ഡോ. ഷെല്ലി ജോസ്, ട്രഷറര്‍ കെ.വി. തോമസ്, അധ്യാപകര്‍, പുതിയ ബാച്ചിലെ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.