വന്യജീവി ശല്യം തടയാൻ നടപടിയില്ല; പ്രതിഷേധം
1582469
Saturday, August 9, 2025 4:33 AM IST
കാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിൽ യൂക്കാലി ഭാഗത്ത് കന്നുകാലികളെ പുലി ഉൾപ്പെടെ ഉള്ള വന്യമൃഗങ്ങൾ വന്നു പിടിച്ചു തിന്നുന്നത് ജനജീവിതത്തിന് ഭീഷണിയാകുന്നത് തടയുന്നതിനോ കൂടു വച്ചു പിടിക്കുന്നതിനോ വനം വകുപ്പതികൃതർ അനാസ്ഥ കാണിക്കുന്നതിൽ കർഷക കോൺഗ്രസ് മണ്ഡലം യോഗം പ്രതിഷേധിച്ചു.
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോഷി പൂണെലി അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പ്രസിഡന്റ് തോമസ് ചെന്നൈക്കാടൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പോൾസൺ കളംപറമ്പിൽ, മണ്ഡലം പ്രസിഡന്റ് ബിജു കണിയാംകുടി,ജോയ് മുട്ടംതൊട്ടി ,വർഗീസ് കരിങ്ങൻ ,ആനി ഷാജു എന്നിവർ പ്രസംഗിച്ചു.