വിനായകൻ പൊതുശല്യം: മുഹമ്മദ് ഷിയാസ്
1582485
Saturday, August 9, 2025 4:48 AM IST
കൊച്ചി: നടൻ വിനായകൻ പൊതുശല്യമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.സാംസ്കാരികമായി മുന്നാക്കം നിൽക്കുന്ന നാട്ടിൽ വിനായകൻ വിദ്വേഷം വിതയ്ക്കുകയാണ്. ഇത് തുടർന്നാൽ രഷ്ട്രീയത്തിനതീതമായി ജനങ്ങൾ വിനായകനെ തെരുവിൽ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകും.
എല്ലാ കലാകാരൻമാർക്കും അപമാനമാണ് വിനായകൻ. നാടിന്റെ സംസ്കാരത്തിന് ചേരാത്ത പെരുമാറ്റമാണ് അയാളിൽ നിന്നുണ്ടാകുന്നത്. ലഹരി ഉപയോഗിക്കുന്ന കലാകാരന്മാർക്ക് ലഭിക്കുന്ന പരിരക്ഷ തെറ്റായ സന്ദേശം നൽകും. സിനിമാമേഖലയിൽ ലഹരി ഉപയോഗം വ്യാപകമാണെന്നും മുഹമ്മദ് ഷിയാസ് ചൂണ്ടിക്കാട്ടി.