പള്ളുരുത്തി സെന്റ് ലോറൻസ് പള്ളിയിൽ തിരുനാൾ
1582467
Saturday, August 9, 2025 4:33 AM IST
ഫോർട്ടുകൊച്ചി: പള്ളുരുത്തി സെന്റ് ലോറൻസ് പള്ളിയിൽ വിശുദ്ധ ലോറൻസിന്റെ തിരുനാൾ ആരംഭിച്ചു. ബിഷപ് ഡോ. ജോസഫ് കരിയിൽ കൊടിയേറ്റ് നിർവഹിച്ചു. ഇന്നു നടക്കുന്ന വചനശുശ്രൂഷയ്ക്ക് ഫാ. ജോഷി മയ്യാറ്റിൽ നേതൃത്വം നല്കും. ഫാ. ജോപ്പി കൂട്ടുങ്കൽ ദിവ്യബലി അർപ്പിക്കും.
സമാപന ദിവസമായ നാളെ വൈകുന്നേരം 4.30 ന് സമൂഹ ദിവ്യബലിക്ക് വരാപ്പുഴ സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യകാർമികനാകും. തുടർന്ന് പ്രദക്ഷിണം. തിരുനാൾ കർമങ്ങൾക്ക് വികാരി ഫാ. വർഗീസ് പള്ളിപ്പറമ്പിൽ, സഹവികാരി ഫാ. ടെറൂൺ ജോർജ്, പ്രസുദേന്തി കോച്ചേരി അഗസ്റ്റിൻ എന്നിവരാണ് നേതൃത്വം നല്കുന്നത്.