ന്യൂനപക്ഷ വേട്ട ഭരണഘടനാവിരുദ്ധം: മാത്യു കുഴല്നാടന്
1582477
Saturday, August 9, 2025 4:47 AM IST
മൂവാറ്റുപുഴ: ന്യൂനപക്ഷങ്ങളെയും പിന്നോക്ക ജനവിഭാഗങ്ങളെയും ആള്‍ക്കൂട്ട വിചാരണക്ക് ഇരയാക്കുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. കോണ്‍ഗ്രസ് പായിപ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സഹന ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
അപകടകരമായ അവസ്ഥയിലൂടെയാണ് രാജ്യം സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം ഒഡീഷയില്‍ വൈദികരും കന്യാസ്ത്രീകള്ളും നേരിട്ടതും ഇതേ ആള്‍ക്കൂട്ട വിചാരണയാണ്. പിന്നോക്ക ആദിവാസി ദളിത് സമൂഹങ്ങളും ഈ അവഗണനകള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകേണ്ടി വരികയാണ്. പിന്നോക്ക ജനവിഭാഗങ്ങളെ സംരക്ഷിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ അക്രമികള്‍ക്ക് എല്ലാവിധ സഹായവും നല്‍കുകയാണെന്നും എംഎല്‍എ ആരോപിച്ചു.
പായിപ്ര മണ്ഡലം പ്രസിഡന്റ് പി.എം. ഷാന്‍ പ്ലാക്കുടി അധ്യക്ഷത വഹിച്ചു. ജാമിഅ ബദ്രിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് തൗഫീഖ് മൗലവി എംഎഫ്ബി മുഖ്യ പ്രഭാഷണം നടത്തി. തൃക്കളത്തൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി വികാരി ഫാ. ജേക്കബ് കൊച്ചുപറമ്പില്‍, ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍, പായിപ്ര കൃഷ്ണന്, കെ.പി. ജോയി, മാത്യൂസ് വര്‍ക്കി, കെ.കെ. ഉമ്മര്‍, പി.സി മത്തായി, മാത്യു ഇട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.