കോടനാട് പ്രദേശത്തെ മഴയളക്കാൻ വിദ്യാർഥികൾ
1582472
Saturday, August 9, 2025 4:33 AM IST
പെരുമ്പാവൂർ: കോടനാട് പ്രദേശത്ത് പെയ്യുന്ന മഴയുടെ അളവെടുക്കുവാൻ വിദ്യാർഥികൾ രംഗത്തിറങ്ങി. ബസേലിയോസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് 17 മഴ മാപിനികൾ വിവിധ വിദ്യാർഥികളുടെ വീടുകളിൽ സ്ഥാപിച്ചത്. ശാസ്ത്രീയമായി മഴ അളക്കുന്നതിനുള്ള മഴമാപിനികൾ സ്കൂളിലെ നേച്ചർ ക്ലബ്ലിന്റെ നേതൃത്വത്തിലാണ് നിർമിച്ചത്.
നേച്ചർ ക്ലബ്ബിലെ 50 ഓളം വിദ്യാർഥികൾ റെയിൻ ഗേജ് നിർമാണത്തിൽ പങ്കെടുത്തു. മഴയുടെ അളവ് ഓരോ ദിവസവും അളന്നെടുക്കാനുള്ള ക്രമീകരണം ആണ് ചെയ്തിട്ടുള്ളത്. സ്കൂൾ ഗ്രൗണ്ടിലും മഴമാപിനി സ്ഥാപിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ വിജി വി. ജോൺ, അധ്യാപകരായ റിയ വർഗീസ്, ഡി. ധന്യ മോൾ എന്നിവർ നേതൃത്വം നൽകി.