ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് : മൂക്കന്നൂര്‍ എസ്എച്ച്ഒയും കോതമംഗലം മാർ ബേസിലും ഓവറോൾ ചാമ്പ്യന്മാര്
1582482
Saturday, August 9, 2025 4:47 AM IST
കൊച്ചി: ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ അങ്കമാലി മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ് ഹൈസ്കൂള്‍ (എസ്എച്ച്ഒഎച്ച്എസ്) സ്പോര്‍ട്സ് അക്കാദമിയും, ജൂണിയര്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസും ഓവറോ ൾ ചാമ്പ്യന്മാരായി.
170 പോയിന്റ് നേടിയാണ് സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂക്കന്നൂര്‍ എഎസ്എച്ച്ഒഎച്ച്എസ് അക്കാദമി കിരീടം സ്വന്തമാക്കിയത്. നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം എംഎ കോളജ് 138 പോയിന്റുമായി റണ്ണേഴ്സ് അപ്പായി, കോതമംഗലം മാര്‍ബേസില്‍ സ്കൂളിനാണ് മൂന്നാം സ്ഥാനം (136). വൈപ്പിന്‍ നായരമ്പലം ഭഗവതി വിലാസം ഹൈസ്കൂള്‍ (ബിവിഎച്ച്എസ്എസ്) 67 പോയിന്റുമായി നാലാം സ്ഥാനത്തെത്തി. വടുതല ചിന്മയ വിദ്യാലയ ടീം 34 പോയിന്റോടെ അഞ്ചാം സ്ഥാനത്തുമെത്തി.
ജൂണിയര്‍ വിഭാഗത്തില്‍ 464 പോയിന്റുകള്‍ നേടിയാണ് മാര്‍ബേസിലിന്റെ നേട്ടം, മൂക്കന്നൂര്‍ എസ്എച്ച്ഒഎച്ച്എസ് അക്കാദമി 445 പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി. കോതമംഗലം എംഎ കോളജിനാണ് മൂന്നാം സ്ഥാനം (222). വിദ്യോദയ സ്കൂള്‍ തേവക്കല്‍ (160), വടുതല ചിന്മയ വിദ്യാലയ (160) സ്കൂളുകള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി.
ജൂണിയര്‍ ആണ്-പെണ് വിഭാഗങ്ങളില്‍ അണ്ടര്‍ 16, അണ്ടര്‍ 18 കാറ്റഗറികളിലും, സീനിയര്‍ വനിതാ വിഭാഗത്തിലും മാര്‍ബേസില്‍ ചാമ്പ്യന്മാരായി. ജൂണിയര്‍ അണ്ടര്‍ 14 പെണ്‍വിഭാഗത്തില്‍ മൂക്കന്നൂര്‍ എസ്എച്ച്ഒഎച്ച്എസ് സ്പോര്‍ട്സ് അക്കാദമി മുന്നിലെത്തി. ജില്ലാ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ഈ മാസം 16,17,18 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം.
വിവിധ വിഭാഗങ്ങളില്‍ ആദ്യസ്ഥാനങ്ങള്‍ നേടിയവര്‍
ആണ്‍കുട്ടികളുടെ വിഭാഗം അണ്ടര്‍ 14: വിദ്യോദയ സ്കൂള്‍ തേവക്കല്‍ 62, മൂക്കന്നൂര്‍ എസ്എച്ച്ഒഎച്ച്എസ് സ്പോര്‍ട്സ് അക്കാദമി 45.
അണ്ടര്‍ 16: കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ് 48, മൂക്കന്നൂര്‍ എസ്എച്ച്ഒഎച്ച്എസ് സ്പോര്‍ട്സ് അക്കാദമി 48, ചിന്മയ വിദ്യാലയ വടുതല 32.
അണ്ടര്‍ 18: മാര്‍ബേസില്‍ എച്എസ്എസ് 94, മൂക്കന്നൂര്‍ എസ്എച്ച്ഒഎച്ച്എസ് സ്പോര്‍ട്സ് അക്കാദമി 92.
അണ്ടര്‍ 20: എം.എ കോളജ് കോതമംഗലം 71, മാര്‍ബേസില്‍ എച്ച്എസ്എസ് കോതമംഗലം 68.
പെണ്‍കുട്ടികളുടെ വിഭാഗം അണ്ടര്‍ 14: മൂക്കന്നൂര്‍ എസ്എച്ച്ഒഎച്ച്എസ് സ്പോര്‍ട്സ് അക്കാദമി 61, കാക്കനാട് ഭവന്‍സ് ആദര്‍ശ് വിദ്യാലയ 27.5.
അണ്ടര്‍ 16: കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ് 85, മൂക്കന്നൂര്‍ എസ്എച്ച്ഒഎച്ച്എസ് സ്പോര്‍ട്സ് അക്കാദമി 59.
അണ്ടര്‍ 18: കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ് 88, മൂക്കന്നൂര്‍ എസ്എച്ച്ഒഎച്ച്എസ് സ്പോര്‍ട്സ് അക്കാദമി 66.
അണ്ടര്‍ 20: സെന്റ് സേവ്യേഴ്സ് കോളജ് ഫോര്‍ വിമണ്‍ ആലുവ 56.5, മാര്‍ബേസില്‍ എച്ച്എസ്എസ് കോതമംഗലം 43.
സീനിയര്‍ പുരുഷ വിഭാഗം: എം.എ കോളജ് കോതമംഗലം 87, മൂക്കന്നൂര്‍ എസ്എച്ച്ഒഎച്ച്എസ് സ്പോര്‍ട്സ് അക്കാദമി 59.
വനിതാവിഭാഗം: മാര്‍ബേസില്‍ എച്ച്എസ്എസ് കോതമംഗലം 122, മൂക്കന്നൂര്‍ എസ്എച്ച്ഒഎച്ച്എസ് സ്പോര്‍ട്സ് അക്കാദമി 111.