വേ​ലി​യേ​റ്റം ത​ട​യാ​ൻ സം​ര​ക്ഷ​ണഭി​ത്തി
Friday, August 9, 2024 1:55 AM IST
ചാ​വ​ക്കാ​ട്: ഒ​രുമ​ന​യൂ​ർ പ​ഞ്ചാ​യ​ത്ത് ഒമ്പ​താം വാ​ർ​ഡി​ൽ മു​ന​യ്ക്ക​ക​ട​വ് പ്ര​ദേ​ശ​ത്ത്കാ​ളമ​ന കാ​യ​ലി​ൽനി​ന്ന് വേ​ലി​യേ​റ്റ സ​മ​യ​ത്ത് വെ​ള്ളം ക​യ​റു​ന്ന​തു ത​ട​യാ​ൻ എ​ൻ. കെ. ​അ​ക്ബ​ർ എം​എ​ൽ​എ 30 ല​ക്ഷം രൂ​പ അ​നുവ​ദി​ച്ചു.

ഇ​വി​ടെ​ത്തെ പ​ത്തി​ല​ധി​കം വീ​ടു​ക​ളി​ലേ​ക്കു കാ​യ​ലി​ൽനി​ന്ന് വെ​ള്ളം ക​യ​റും. ഇ​വി​ട​ത്തെ താ​മ​സ​ക്കാ​രു​ടെ ജീ​വി​തം ദു​രി​ത​മാ​യി​രു​ന്നു.​ ഇ​തി​നുപ​രി​ഹാ​രം കാ​ണണ​മെ​ന്ന ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് എംഎ​ൽഎ ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചശേ​ഷ​മാ​ണ് വെ​ള്ള​ക്ക​യ​റ്റം ത​ട​യാ​നാ​യി കാ​യ​ലി​ന്‍റെ വ​ശ​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടാ​നാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് വി​ജി​ത സ​ന്തോ​ഷ്, സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.വി. ര​വീ​ന്ദ്ര​ൻ, വാ​ർ​ഡ് അം​ഗം ബി​ന്ദു ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​നി ഷാ​ജി, ഇ​റിഗേ​ഷ​ൻ ഓ​വ​ർ​സി​യ​ർ ബി​നീ​ഷ്, സി​പി​എം സെ​ക്ര​ട്ട​റി ജോ​ഷി ഫ്രാ​ൻ​സിസ് തു​ട​ങ്ങി​യ​വ​ർ എം​എ​ൽ​എ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.