ചിറ്റൂരിൽ ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് നടത്തി
1582791
Sunday, August 10, 2025 7:48 AM IST
ചിറ്റൂർ: ജില്ലാ ജൂഡോ അസോസിയേഷനും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ നെഹ്റു ഓഡിറ്റോറിയത്തിൽ നടന്ന ജൂഡോ ചാമ്പ്യൻഷിപ്പ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ-തത്തമംഗലം നഗരസഭാ ചെയർപേഴ്സൺ കെ.എൽ. കവിത സമ്മാനദാനം നിർവഹിച്ചു.
ജൂഡോ അസോസിയേഷൻ പ്രസിഡന്റ് സൈലേഷ് കുമാർ, സെക്രട്ടറി രഞ്ജിത്ത്, സംസ്ഥാന അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ജോയ് വർഗീസ്, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.ആർ. റെൻ, ജൂഡോ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷാജിബാബു, ജി. ആഷിഷ്, ജോയിന്റ് സെക്രട്ടറി സി. ബോബൻ, ജൂഡോ അസോസിയേഷൻ ട്രഷറര്‍ പ്രിജു എസ്. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു .
ജിഎച്ച്എസ്എസ് പട്ടഞ്ചേരി ഓവറോൾ ചാന്പ്യൻമാരായി. രണ്ടാംസ്ഥാനം കർമ്മ ജൂഡോ ക്ലബ്ബ് ചിറ്റൂരും മൂന്നാം സ്ഥാനം വിജയമാത സ്കൂളും നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പട്ടഞ്ചേരിയുടെ ഉഭിത് ഉദയനും പെൺകുട്ടികളുടെ വിഭാഗത്തിൽ മോയൻസ് ഗേൾസ് സ്കൂളിലെ മയൂഖയേയും ബെസ്റ്റ് പ്ലെയേഴ്സ്് ആയി തെരഞ്ഞെടുത്തു.12 വയസിനു താഴെയുള്ള കുട്ടികളുടെ സ്പെഷൽ കാറ്റഗറി ജൂഡോ മത്സരത്തിൽ ജിഎച്ച്എസ്എസ് പട്ടഞ്ചേരി ഓവർഓൾ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം ജിവിഎച്ച്എസ്എസ് കഞ്ചിക്കോടും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പട്ടഞ്ചേരിയുടെ ആരാധ്യയെയും ആൺകുട്ടികളുടെ വിഭാഗത്തിൽ ജിവിഎച്ച്എസ്എസ് കഞ്ചിക്കോട് സ്കൂളിലെ അനുരുദ്ധിനെയും ബെസ്റ്റ് പ്ലെയേഴ്സ് ആയി തെരഞ്ഞെടുത്തു.