വണ്ടിത്താവളം സ്റ്റാൻഡിൽ ബസുകൾക്ക് ഇടമില്ല
1582924
Monday, August 11, 2025 1:06 AM IST
വണ്ടിത്താവളം: കാറുകളും ഇതരവാഹനങ്ങളും പതിവായി നിർത്തിയിടുന്നതു കാരണം ബസുകൾക്കു ബസ് സ്റ്റാൻഡിൽ കയറിയിറങ്ങാൻ കഴിയാത്ത സാഹചര്യമെന്നു ബസ് ഡ്രൈവർമാർ.
യാത്രക്കാർ സ്റ്റാൻഡിനകത്തെത്തുന്നതും ബസ് കയറുന്നതും തീർത്തും സുരക്ഷിതമില്ലാത്ത അവസ്ഥയിലാണ്.
ബസുകൾക്ക് ഓട്ടമില്ലാത്ത സമയത്തുപോലും നിർത്തിയിടാൻ സ്റ്റാൻഡിൽ സ്ഥലമില്ലെന്നു ബസുടമകൾ കുറ്റപ്പെടുത്തുന്നു. പ്രവേശനവഴിയിൽപോലും അന്യവാഹനങ്ങൾ നിർത്തിയിടുന്നുണ്ട്.
നിലവിൽ ബസ് പാർക്കിംഗ് ട്രാക്കുകളെല്ലാം കാറുകളും മറ്റു വാഹനങ്ങളും കൈയടക്കി. സമീപത്ത് പോലീസിന് അനുവദിച്ച കൺട്രോൾറൂമും പ്രവർത്തിക്കുന്നില്ല.
ഹോംഗാർഡും എത്താതായതോടെ സ്റ്റാൻഡിലെ നിയന്ത്രണത്തിനു നാഥനില്ലാത്ത അവസ്ഥയായി.
യാത്രക്കാർ നിരവധി തവണ പരാതികൾ അറിയിച്ചിട്ടും പട്ടഞ്ചേരി പഞ്ചായത്ത് അധികൃതർ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടുമില്ല.