വിളയോടി റോഡ് നവീകരണത്തിനു തുടക്കം
1582928
Monday, August 11, 2025 1:07 AM IST
വണ്ടിത്താവളം: വിളയോടി- പുഴപ്പാലം റോഡിൽ ദുരിതയാത്രക്ക് ശാപമോക്ഷമായി നവീകരണ ജോലികൾക്കു തുടക്കമിട്ടു. സ്ക്കൂൾ ഗ്രൗണ്ട് മുതൽ ശോകനാശിപുഴപ്പാലം വരെ റോഡിനിരു വശത്തും വീതി കൂട്ടാനുള്ള പ്രവൃത്തികളാണ് ആരംഭിച്ചിരിക്കുന്നത്.
ഇതിനായി ജെസിബി ഉപയോഗിച്ച് വീതികൂട്ടൽ നടത്തിവരികയാണ് . പ്രാഥമിക നടപടി പൂർത്തിയാൽ മെറ്റൽ വിരിക്കും. അടുത്തഘട്ടത്തിൽ പൂർണതോതിൽ ടാറിംഗും നടത്തും.
റോഡ് നവീകരണം പൂർത്തിയാവുന്നതോടെ ദീർഘകാലമായുള്ള യാത്രാക്ലേശത്തിനും പരിഹാരമാവുന്നതിനൊപ്പം അപകടസാധ്യതകളും കുറയ്ക്കാനാകും.