ഊട്ടറപ്പാലം പുനർനിർമിക്കാൻ യൂത്ത് കോൺഗ്രസ് ഉപരോധസമരം നടത്തി
1582797
Sunday, August 10, 2025 7:48 AM IST
കൊല്ലങ്കോട്: ഇന്ത്യയിൽ മികച്ചഗ്രാമങ്ങളിൽ മൂന്നാമത്തെ സുന്ദരഗ്രാമമായി തെരഞ്ഞെടുത്ത കൊല്ലങ്കോടിന്റെ യാത്രാദുരിതത്തിന് അറുതിവരുത്താൻ ഊട്ടറ പാലം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാലത്തിൽ മാർച്ചും ഉപരോധസമരവും നടത്തി. ആലന്പള്ളം ചപ്പാത്ത് ഗതാഗതയോഗ്യമാക്കുക, പല്ലശന കണ്ണനിക്കടവ് പാലംപണി വേഗത്തിൽ ആക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി കെ.ജി. എൽദൊ ഉദ്ഘാടനം ചെയ്തു. നെന്മാറ നിയോജകമണ്ഡലം സെക്രട്ടറി മനു പല്ലാവൂർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി സി. വിഷ്ണു, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായിട്ടുള്ള വിനീഷ് കരിമ്പാറ, ശ്യാം ദേവദാസ്, വൈശാഖ് വക്കാവ്, കൊല്ലങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് കെ. ഗുരുവായൂരപ്പൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എം. ദേവൻ, ശിവരാമൻ, ശശീന്ദ്രൻ, എസ്.എം. ഷാജഹാൻ, യാക്കൂബ്, ബിജോയ് മുതലമട, പ്രദീപ് നെന്മാറ, കെഎഎസ് യു നെന്മാറ മണ്ഡലം പ്രസിഡന്റ് രാജേഷ്, കൊല്ലങ്കോട് ടൗണിൽ നിന്നും നൂറുകണക്കിനു പ്രവർത്തകരുടെ അകമ്പടിയിലാണ് മാർച്ച് പാലത്തിൽ എത്തിയത്. കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.