ഊട്ടറ പുഴപ്പാലത്തിലൂടെ ഭാരവാഹനങ്ങളുടെ ചീറിപ്പായൽ
1583165
Tuesday, August 12, 2025 12:41 AM IST
കൊല്ലങ്കോട്: ഊട്ടറ പുഴപ്പാലത്തിലൂടെ 50 ടൺ മെറ്റൽനിറച്ച് നീങ്ങുന്ന മൾട്ടി ആക്സിൽ ലോറിയുൾപ്പെടെ ഭാരവാഹനങ്ങളുടെ സഞ്ചാരം തടയണമെന്ന ആവശ്യം ശക്തം.
പൊതുമരാമത്ത് ജില്ലാ അധികാരികൾ ഈ പാലത്തിലൂടെ കാർ, ആംബുലൻസ് ഉൾപ്പെടെ ചെറിയ വാഹനങ്ങൾ മാത്രമേ സഞ്ചാരിക്കാവൂ എന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.
പാലത്തിന്റെ ഇരുവശങ്ങളിലും അറിയിപ്പു രേഖപ്പെടുത്തി ഇരുമ്പു ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു. ഈ ബാരി ക്കേഡുകൾ നീക്കംചെയ്ത് നിയമം കാറ്റിൽപറത്തിയാണ് ഭാരവാഹനങ്ങൾ പാലത്തിലൂടെ ചീറിപ്പായുന്നത്.
നാലുവർഷം മുന്പാണ് പാലത്തിനു മധ്യഭാഗത്ത് ഗർത്തമുണ്ടായത്. ഇതിനെ തുടർന്നായിരുന്നു അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പാലം കൂടുതൽ തകർന്നാൽ കൊല്ലങ്കോട്ടേക്കുള്ള പ്രധാന സഞ്ചാരമാർഗമായിരിക്കും തടസപ്പെടുന്നത്.