തൃപ്പാളൂർ കിണ്ടിമുക്കിൽ തെരുവുനായ ശല്യം
1582925
Monday, August 11, 2025 1:07 AM IST
ആലത്തൂർ: തൃപ്പാളൂർ കിണ്ടിമുക്കിൽ തെരുവുനായ ശല്യംമൂലം യാത്രക്കാർ ബുദ്ധിമുട്ടുന്നു. സ്കൂൾ കുട്ടികൾ അടക്കം നിരവധി യാത്രക്കാർ ഇവിടെ എത്തുന്നുണ്ട്.
ബ്ലോക്ക് ഓഫീസ്, മൃഗാശുപത്രി, സീഡ്ഫാം, കൃഷിഭവൻ, ഗുരുകുലം സ്കൂൾ, വിഎഫ്പിസികെ തുടങ്ങി വിവിധ സ്ഥാപനങ്ങൾ കിണ്ടിമുക്കിന് സമീപത്തുണ്ട്.
കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കുമാണ് തെരുവുനായ്ക്കളുടെ ഭീഷണി കുടുതലായുള്ളത്. ആകെ ശബ്ദമുഖരിതമായ തിരക്കേറിയ സ്ഥലമാണ് കിണ്ടിമുക്ക്. യാത്രക്കാരും വാഹനങ്ങളും തിരക്കിൽ പായുന്നതിനിടയിലാണ് തെരുവുനായ്ക്കളുടെ വരവ്.
കൂട്ടമായി എത്തുന്ന നായ്ക്കൾ പലപ്പോഴും ആക്രമണകാരികളാണ്. പലപ്പോഴും പത്തോളം നായ്ക്കൾ വരെ ഒരു സംഘത്തിൽ ഉണ്ടാകും. കാൽനടയാത്രക്കാർ പലപ്പോഴും ഇവയുടെ ആക്രമണത്തിനിരയാകുന്നുണ്ട്.