വ്യാപാരിദിനം ആചരിച്ചു
1582798
Sunday, August 10, 2025 7:48 AM IST
മണ്ണാർക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാർക്കാട് യൂണിറ്റ് വ്യാപാരിദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂർണിമ വ്യാപാരഭവനിൽ സംഘടനയുടെ പതാക ഉയർത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് എൻ.ആർ. സുരേഷ് വ്യാപാരിദിന സന്ദേശം നൽകി.
ജനറൽ സെക്രട്ടറി സജി ജനത, ട്രഷറർ അബിദ്, യൂത്ത് വിംഗ് പ്രസിഡന്റ് ഷമീർ കിംഗ്സ്, വനിതാ വിംഗ് പ്രസിഡന്റ് വി.എസ്. സന്ധ്യ, മറ്റ് ഏകോപനസമിതി ഭാരവാഹികൾ, മെംബർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
മധുരപലഹാര വിതരണവും അസുഖങ്ങൾമൂലം സാമ്പത്തിക പ്രയാസം നേരിടുന്ന വ്യാപാരികൾക്കുള്ള ധനസഹായ വിതരണവും നടത്തി.