ഉത്സവങ്ങളിലെ നാട്ടാനക്ഷാമം പരിഹരിക്കണം: ജില്ലാ ആനപ്രേമിസംഘം
1583167
Tuesday, August 12, 2025 12:41 AM IST
പാലക്കാട്: ഉത്സവങ്ങളിൽ അനുഭവപ്പെടുന്ന നാട്ടാനക്ഷാമം പരിഹരിക്കണമെന്നും നാട്ടാന പരിപാലന ചട്ടം ഭേദഗതി ചെയ്യണമെന്നും ആനപ്രേമിസംഘം ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗുരുജി കൃഷ്ണ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. 2025- 2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹരിദാസ് മച്ചിങ്ങൽ- പ്രസിഡന്റ്, ഗുരുജി കൃഷ്ണ- സെക്രട്ടറി, ഗിരീഷ് പൊൽപ്പുള്ളി- ട്രഷറർ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു.