പയിലൂർ റോഡിൽ ആടുകളെ മേയാൻ വിടുന്നതു ദുരിതമെന്നു യാത്രികർ
1583168
Tuesday, August 12, 2025 12:41 AM IST
കൊല്ലങ്കോട്: വീതികുറഞ്ഞ പയിലൂർറോഡിൽ യാത്രികർക്കു വിനയായി ആട്ടിൻകൂട്ടങ്ങളും. ആടുകൾ ഇടയ്ക്കിടെ റോഡിനു കുറുകെ ചാടിമറിയുന്നതു ഇരുചക്രവാഹന യാത്രികർക്കു ദുരിതമായിട്ടുണ്ട്.
സമീപത്തെ വ്യക്തികളുടെ ആടുകളാണ് മിക്കതും. റോഡരികിൽ ആടുകളെ മേയാൻ വിടുന്നതു മൂലം പലപ്പോഴും ഉടമകളും വാഹനയാത്രികരും തമ്മിൽ വാക്കുതർക്കവും പതിവാണ്.
തൃശൂർ - പൊള്ളാച്ചി അന്തർ സംസ്ഥാന പാതയെന്നതിനാൽ യാത്രാവാഹനങ്ങൾക്കു പുറമെ ചരക്കുകടത്തു വാഹനങ്ങളും നിരന്തരം സഞ്ചരിക്കുന്ന പാതയിലാണ് ആട്ടിൻകൂട്ടങ്ങളുടെ വിളയാട്ടം.