ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രലിൽ സ്വർഗാരോപണ തിരുനാളിനു കൊടിയേറി
1582918
Monday, August 11, 2025 1:06 AM IST
പാലക്കാട്: ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രലിൽ മാതാവിന്റെ സ്വർഗാരോപണ തിരുനാളും ഊട്ടുനേർച്ചയും 15ന് നടക്കും. ഇന്നലെ രാവിലെ ആറരയുടെ വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാ. ജോഷി പുലിക്കോട്ടിൽ തിരുനാൾ കൊടിയേറ്റം നടത്തി.
അസിസ്റ്റന്റ് വികാരി ഫാ. ഐബിൻ പെരുമ്പുള്ളില് സന്നിഹിതനായിരുന്നു. തിരുനാൾ കൺവീനർ ജോൺസൺ ചെറിയത്ത്, അലോഷി ഇമ്മട്ടി, മെൽവിൻ, മറ്റു കമ്മിറ്റി അംഗങ്ങൾ, കൈകാരന്മാരായ സുരേഷ് വടക്കൻ, ടി.എൽ. ജോസഫ്, ഇടവകാംഗങ്ങൾ പങ്കെടുത്തു.