കോയന്പത്തൂർ വിമാനത്താവളത്തിൽ ഏഴുകോടിയുടെ മയക്കുമരുന്നുവേട്ട
1583428
Wednesday, August 13, 2025 1:28 AM IST
കോയന്പത്തൂർ: കോയന്പത്തൂർ വിമാനത്താവളത്തിൽ ഏഴുകോടിയുടെ മയക്കുമരുന്നുവേട്ട. ചൈനീസ് നിർമിത ഡ്രോണുകളും പിടിച്ചെടുത്തു.
സിംഗപ്പുരിൽ നിന്നെത്തിയ യാത്രികരിൽ നിന്നാണ് 6.713 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിയിലായത്.
മറ്റൊരു പരിശോധനയിൽ 24 ചൈനീസ് നിർമിത ഡ്രോണുകളും പിടിച്ചെടുത്തു. 19 ലക്ഷത്തിന്റെ മൂല്യം കണക്കാക്കുന്നതായി അധികൃതർ പറഞ്ഞു. മയക്കുമരുന്ന്, ഡ്രോൺ കടത്തിയവരെ ചോദ്യംചെയ്തു വരികയാണ്.