ശിവരാമഭാരതിയുടെ ചരമവാർഷികം ആചരിച്ചു
1583166
Tuesday, August 12, 2025 12:41 AM IST
ചിറ്റൂർ: സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റും മുൻ എംഎൽഎയുമായിരുന്ന കെ.എ. ശിവരാമ ഭാരതിയുടെ മുപ്പത്തിയാറാം ചരമവാർഷികം ആചരിച്ചു.
ശിവരാമ ഭാരതി ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നല്ലേപ്പിള്ളി എസ്എ കൺവൻഷൻ സെന്ററിൽ നടന്ന അനുസ്മരണ യോഗം കേരള തമിഴ് പ്രൊട്ടക്്ഷൻ കൗൺസിൽ സംസ്ഥാന ജനറൽസെക്രട്ടറി എം. പേച്ചിമുത്തു ഉദ്ഘാടനം ചെയ്തു.
ശിവരാമ ഭാരതി ഫൗണ്ടേഷൻ പ്രസിഡണ്ട് എ. രാമചന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെംബർ മിനി മുരളി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ദാമോദരൻ, മോഹനൻ- ബിജെപി, പി. മുരളിധരൻ- ജനതാദൾ എസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ. സതീഷ്, ജി. വെള്ളീങ്കിരി പ്രസംഗിച്ചു. മുതിർന്ന സോഷ്യലിസ്റ്റ് പ്രവർത്തകരായ ആറുച്ചാമി, കണ്ടച്ചാമി, പൊന്നുച്ചാമി ,സേതു എന്നിവരെ വേദിയിൽ പൊന്നാട അണിയിച്ച് ആദരിച്ചു.