അവശനിലയിൽ കാണപ്പെട്ട വയോധികൻ മരിച്ചു
1583376
Tuesday, August 12, 2025 11:29 PM IST
കൊഴിഞ്ഞാമ്പാറ: ചിന്നകൗണ്ടനൂരിൽ അവശനിലയിൽ കണ്ടെത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ച വയോധികൻ മരിച്ചു.
ഇന്നലെ കാലത്ത് ഒന്പതിനാണ് വയോധികനെ ആശാവർക്കർമാരും ആരോഗ്യപ്രവർത്തകരും ചേർന്നു ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.70 വയസ് തോന്നിക്കുന്നയാളാണ് കുറച്ചുവർഷമായി ഈ ഭാഗത്തുതന്നെ കണ്ടിരുന്നു. ഗോപാലൻ എന്നാണ് പേരെന്നു പറയുന്നു. അഞ്ചടി ഉയരവും ഇരുനിറവുമാണ്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഈ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ കൊഴിഞ്ഞാന്പാറ പോലീസുമായി ബന്ധപ്പെടണം. ഫോൺ: 04923272224,