എടയൻകൊളമ്പ് കനാൽബണ്ട് റോഡ് ഉദ്ഘാടനം
1583427
Wednesday, August 13, 2025 1:28 AM IST
പട്ടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ ഏന്തൽപാലം എടയൻകൊളമ്പ് കനാൽ ബണ്ട് റോഡ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.
എംഎല്‍എയുടെ 2024- 2025 വർഷത്തെ ആസ്തി വികസന പദ്ധതിയിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ചിറ്റൂർ പുഴ പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ കിരൺ എബ്രഹാം തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭൻ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി. മധു, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുകന്യ രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സമിതി ചെയർപേഴ്സൺ കെ. ഭുവനദാസ് പ്രസംഗിച്ചു.