തിരുപ്പുർ നായർ സേവാ സമാജം പത്താം വാർഷിക പൊതുയോഗം
1582927
Monday, August 11, 2025 1:07 AM IST
തിരുപ്പുർ: തിരുപ്പുർ നായർ സേവാ സമാജത്തിന്റെ പത്താം വാർഷിക പൊതുയോഗം അവിനാശിക്കടുത്തുള്ള ഡു ഡീ ഹാളിൽ നടത്തി.
ജനറൽ സെക്രട്ടറി കെ.ബി. ശശികുമാർ 2024-25 വർഷത്തെ വാർഷികാവലോകനവും ഖജാൻജി പി.എസ്. വേണുഗോപാലൻ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. തിരുപ്പുർ ഡിവിഷൻ മാട്രിമോണി വിംഗിന്റെ ഉദ്ഘാടനം ശിവകുമാർ നിർവഹിച്ചു. പത്ത്, പ്ലസ്ടു മികച്ച വിജയികളെ ചടങ്ങിൽ ആദരിച്ചു.
ബിസിനസ്, സേവന രംഗത്തു പ്രതിഭ തെളിയിച്ച അംഗങ്ങളായ ജിനു, ശ്രീജിത്ത്, സുധാകരൻ തുടങ്ങിയവരെയും ആദരിച്ചു. പ്രസിഡന്റ് പി.യു. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്ഥാപക അധ്യക്ഷൻ ജി. മണികണ്ഠൻ നായർ, മഹിളാ വിഭാഗം പ്രസിഡന്റ് സതീബാബു, സെക്രട്ടററി സൗമ്യ, മറ്റു ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, മഹിളാ വിഭാഗം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.