കാർഷിക പമ്പുകളുടെ സൗരവത്കരണ പദ്ധതിയുമായി തൃത്താല മണ്ഡലം
1582922
Monday, August 11, 2025 1:06 AM IST
തൃത്താല: സുസ്ഥിര തൃത്താലയുടെ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ കാർഷികയിടങ്ങൾ കാർബൺരഹിത ഇടങ്ങളാക്കുന്നു.
പരമ്പരാഗത ഊർജോപാദികൾക്ക് ബദലായി ഹരിതോർജം പ്രോത്സാഹിപ്പിക്കുന്നതിനായാണ് മണ്ഡലത്തിൽ കാർഷിക പമ്പുകളുടെ സൗരോർജവത്കരണ പദ്ധതി നടപ്പാക്കുന്നത്. മണ്ഡലത്തിലെ നാഗലശ്ശേരി, കപ്പൂർ, ചാലിശ്ശേരി പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ കാർഷിക പമ്പുകളുടെ സൗരവത്കരണം പദ്ധതിയുടെ പ്രരാരംഭ ഘട്ടം ആരംഭിച്ചു.
പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ ഇ.ഐ. ബിന്ദു, സൗരോർജ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ പി.സി. ഷൗക്കത്തലി, നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ പി. സെയ്തലവി കർഷകർ തുടങ്ങിയവർ പങ്കെടുത്തു.