നെല്ലിയാമ്പതിയിൽ ബിഎസ്എൻഎൽ നെറ്റ്വർക്ക് ലഭിക്കുന്നില്ല
1582799
Sunday, August 10, 2025 7:48 AM IST
നെല്ലിയാമ്പതി: ചന്ദ്രമല എസ്റ്റേറ്റിലെ കൊട്ടൈങ്കാട് ഡിവിഷനിൽ ബിഎസ്എൻഎൽ നെറ്റ്വർക്ക് ലഭിക്കാതെയായിട്ട് വർഷങ്ങളായി. തോട്ടം തൊഴിലാളികളും ആദിവാസികളും അഥിതിതൊഴിലാളികളും നൂറിലധികം വരുന്ന കുടുംബങ്ങൾക്ക് ഫോൺ ഉണ്ടെങ്കിലും നെറ്റ്വർക്ക് ഇല്ലാത്തതുകൊണ്ട് ബന്ധുക്കളുടെയും വൃദ്ധരായ രോഗികളെയും അത്യാവശ്യമായി ആശുപത്രികളിലേക്ക് കൊണ്ട് പോയി വരുന്നതിന് ടാക്സി വാഹനങ്ങൾ വിളിക്കാനോ കഴിയുന്നിലെന്ന പരാതിയുണ്ട്. വിദ്യാർഥികളുടെ പഠനകാര്യങ്ങൾ സംബന്ധിച്ച് ഓൺ ലൈനിന്റെ മെസേജുകൾ അറിയുന്നതിനും ഇതുമൂലം ബുദ്ധിമുട്ടാണെന്നും തോട്ടം തൊഴിലാളികൾ പറഞ്ഞു. കൈകാട്ടി, പുലയമ്പറ, സീതർഗുണ്ട്, പോത്തുപ്പാറ എന്നീ സ്ഥലങ്ങളിൽ ബിഎസ്എൻഎൽ ടവർകൾളുണ്ടെങ്കിലും നെറ്റ് വർക്ക് ഈ ഭാഗത്ത് ലഭിക്കുന്നില്ല.
നെറ്റ്വർക്ക് ലഭിക്കുന്നതിന് വേണ്ടി തോട്ടം തൊഴിലാളികൾ ജില്ലാ ബിഎസ്എൻഎൽ ജനറൽ മാനേജർക്ക് നാട്ടുകാർ ഒപ്പ്ശേഖരണം നടത്തി പരാതി നൽകി.