കനത്ത മഴ വിനയായി; പനങ്ങാട്ടിരിയിൽ പാവയ്ക്കകൃഷി ചീഞ്ഞുനശിച്ചു
1583169
Tuesday, August 12, 2025 12:41 AM IST
കൊല്ലങ്കോട്: ഇക്കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പനങ്ങാട്ടിരി സുരേഷിന്റെ പാവയ്ക്ക കൃഷിക്കു വൻനാശം. ഇത്തവണ വിളവു സമൃദ്ധിയായിരുന്നെങ്കിലും മഴയിൽ എല്ലാം തകിടംമറിഞ്ഞു. കൃഷി പകുതിയിലേറെ ചീഞ്ഞുനശിച്ചു.
കൂത്തമ്പാക്കിനടുത്തുള്ള താടനാറയിൽ ആറര ഏക്കർഭൂമി നാലുലക്ഷം രൂപയ്ക്കു പാട്ടത്തിനെടുത്താണ് പാവയ്ക്ക കൃഷി ചെയ്തത്. 13 തൊഴിലാളികൾക്കും വളപ്രയോഗത്തിനുമായി വലിയ തുക ചെലവായി. പ്രതീക്ഷിച്ച വിളവു ലഭിച്ചെങ്കിലും ഇടമഴ വില്ലനായി. കൃഷിഭവനിൽ നഷ്ടപരിഹാരത്തിനു അപേക്ഷ നൽകാനുള്ള തയാറെടുപ്പിലാണ് സുരേഷ്.