വടക്കഞ്ചേരിയിൽ ചലച്ചിത്രരംഗത്തെ സപ്പോർട്ടിംഗ്, ജൂണിയർ ആർട്ടിസ്റ്റുകളുടെ സംഗമം
1582926
Monday, August 11, 2025 1:07 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരിയിലെ ചലച്ചിത്ര പ്രേമികളുടെ നേതൃത്വത്തിൽ സപ്പോർട്ടിംഗ് ആൻഡ് ജൂണിയർ ആർട്ടിസ്റ്റുകളുടെ സംഗമം നടന്നു.
വടക്കഞ്ചേരി ഇഎംഎസ് കമ്യുണിറ്റി ഹാളിൽ നടന്ന പരിപാടി പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് കെ. ശരവണൻ അധ്യക്ഷത വഹിച്ചു.
സുബൈർ മീരാൻ, വാസു പാർവതി, നടൻ ജെയ്സ് ജോസ്, സംവിധായകൻ സിന്റോ സണ്ണി, പിന്നണി ഗായകൻ പ്രണവംശശി, വിയാൻ മംഗലശേരി, ഉണ്ണിക്കണ്ണൻ മംഗലംഡാം, വിനോദ് വിശ്വം, അഡ്വ.സുജിത്ത് ദാസ് , വിജയ് ശിവൻ തെന്നിലാപുരം, അനന്തൻ കവളപ്പാടം, സജിമോൻ, സുരേന്ദ്രൻ പുത്തൻകുളമ്പ്, കോമഡി ഫെയിം സുധാകരൻ പ്രസംഗിച്ചു. കാലാകാരൻമാരുടെ വിവിധ പരിപാടികളുമുണ്ടായിരുന്നു.