നവീകരിച്ച പ്ലാക്കാട്ടുകുളത്തിന്റെ ഉദ്ഘാടനം ഇന്ന്
1582920
Monday, August 11, 2025 1:06 AM IST
ഒറ്റപ്പാലം: പ്രകൃതിഭംഗികൊണ്ട് ജനശ്രദ്ധ നേടിയ അനങ്ങനടി പ്ലാക്കാട്ടുകുളം ഇന്ന് നാടിനു സമർപ്പിക്കും. ഉദ്ഘാടനത്തിന് മുമ്പുതന്നെ സാമൂഹികമാധ്യമങ്ങൾ വഴി വൈറലായി തീർന്ന കുളം കാണാൻ സന്ദർശക പ്രവാഹമണ്.
അനങ്ങൻമലയുടെ മടിത്തട്ടിലിലാണ് പാടത്തായി കുളം നിർമിച്ചിട്ടുള്ളത്. രണ്ടേക്കറിൽ സ്ഥിതിചെയ്യുന്ന കുളം മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് ഉദ്ഘാടനം ചെയ്യും.
കടുത്ത വേനലിൽപ്പോലും വെള്ളംവറ്റാത്ത പ്ലാക്കാട്ട്കുളം പായൽമൂടിയതുകാരണം ഉപയോഗിക്കാൻ ബുദ്ധിമുട്ടായിരുന്നു. കുളം നവീകരിച്ചതോടെ വർഷങ്ങളായുള്ള ഈ അവസ്ഥയിൽനിന്ന് മോചനമായി. ഉദ്ഘാടനം നാടിന്റെ ഉത്സവമായി മാറ്റാൻ വിപുലമായ സംഘാടകസമിതിയും രൂപീകരിച്ചിട്ടുണ്ട്. ചടങ്ങിൽ പി. മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷനാകും. വി.കെ. ശ്രീകണ്ഠൻ എംപി മുഖ്യാതിഥിയാകും.
പി. മമ്മിക്കുട്ടി എംഎൽഎയുടെ ഫണ്ടിൽനിന്ന് അനുവദിച്ച ഒരുകോടിരൂപ ചെലവഴിച്ചാണ് നവീകരണം നടത്തിയത്.
കുട്ടികളുൾപ്പെടെ നീന്തലറിയാത്തവർക്കായി പ്രത്യേകസൗകര്യമാണ് കുളത്തിൽ ഒരുക്കിയിട്ടുള്ളത്. സുഗമമായ നീന്തൽപരിശീലനത്തിനാവശ്യമായ സജ്ജീകരണങ്ങളും കുളത്തിലുണ്ട്.