ഒഡീഷയിലെ അതിക്രമങ്ങൾക്കെതിരേ കത്തീഡ്രൽ പള്ളിയിൽ പ്രതിഷേധം
1582917
Monday, August 11, 2025 1:06 AM IST
പാലക്കാട്: ഒഡീഷയിൽ വൈദികർക്കും സിസ്റ്റേഴ്സിനും നേരെയുണ്ടായ നടന്ന ബജ്രംഗ്ദൾ അതിക്രമങ്ങൾക്കെതിരായി കത്തീഡ്രൽ പള്ളിയിൽ ഇടവകാംഗങ്ങൾ പ്രതിഷേധിച്ചു.
രാവിലത്തെ വിശുദ്ധ കുർബാനയ്ക്കുശേഷം പള്ളിയുടെ മുൻവശത്ത് വികാരി, അസിസ്റ്റൻറ് വികാരി, കൈകാരന്മാർ, ഇടവകഅംഗങ്ങൾ എന്നിവർ ഒത്തുചേർന്നാണ് പ്രതിഷേധിച്ചത്.
ഭരണഘടന ഉറപ്പുവരുത്തുന്ന അഖണ്ഡതയും മതസ്വാതന്ത്ര്യവും ക്രിസ്ത്യൻ സമുദായത്തിനും ലഭിക്കണമെന്ന് യോഗം വിലയിരുത്തി. ഭാരതത്തിൻറെ നിയമസഹിത അനുശാസിക്കുന്ന എല്ലാ പരിരക്ഷയും മതന്യൂനപക്ഷങ്ങൾക്ക് ലഭിക്കണമെന്നു യോഗത്തിൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ ആവശ്യപ്പെട്ടു.