വിദ്യാർഥികളുടെ സ്വതന്ത്രവര കൗതുകക്കാഴ്ചയായി
1583164
Tuesday, August 12, 2025 12:41 AM IST
തത്തമംഗലം: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മുപ്പതുകുട്ടികൾ ചേർന്ന് തത്തമംഗലം ജംഗ്ഷനിൽ ചിത്രരചന നടത്തിയത് കൗതുകമായി. 10 മീറ്റർ നീളം വരുന്ന കാൻവാസിലാണ് ചിത്രരചന നടത്തിയത്. സ്വാതന്ത്രവര എന്ന പേരിൽ നടത്തിയ ചിത്രരചന കുട്ടികൾക്കും കാണികൾക്കും വ്യത്യസ്ത അനുഭവമായി മാറി.
വീടിനുള്ളിലും ക്ലാസ്മുറികളിലുമായി മാത്രമിരുന്ന് വരക്കാറുള്ള കുട്ടികൾ പൊതുസ്ഥലത്ത് നിന്ന് സ്വാതന്ത്രമായി വരയിലേർപ്പെടുകയാണുണ്ടായത് സ്വാതന്ത്ര്യദിനത്തേക്കുറിച്ചും പ്രാധാന്യത്തെ കുറിച്ചും അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടിയിൽ ഒന്നാംക്ലാസ് മുതൽ ഒന്പതാംക്ലാസ് വരെയുള്ള എഎം ആർട്ടിലെ കുട്ടികൾ പങ്കെടുത്തു. 15 ന് 45 കുട്ടികളുടെ ചിത്രവരയും പ്രദർശനവും തത്തമംഗലം ജംഗ്ഷനിൽ നടക്കുമെന്നു സ്ഥാപന മേധാവി അഞ്ജു മോഹൻദാസ് അറിയിച്ചു.