മൂല്യവർധിത ഉത്പന്നങ്ങളിലൂടെ വരുമാനം വര്‍ധിപ്പിക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
1583424
Wednesday, August 13, 2025 1:28 AM IST
വണ്ടിത്താവളം: കാർഷികോത്പന്നങ്ങൾ നേരിട്ട് വിൽക്കാതെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതികൾക്ക് സർക്കാർ രൂപംനൽകുമെന്നു വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി.
പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 99.98 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമിക്കുന്നത്.
പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ് പരിപാടിയില്‍ അധ്യക്ഷനായി. പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയര്‍ റെക്സ് ഫെലിക്സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില മുരളീധരന്, ജില്ലാ പഞ്ചായത്ത് മെംബറുമാരായ മാധുരി പത്മനാഭന്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം. നിസാര്‍, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സി. മധു, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ. ഭുവനദാസ്, ഷൈലജ പ്രദീപ്, സുകന്യ രാധാകൃഷ്ണന്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയര്‍ പി. ഷമിത, സെക്രട്ടറി എം. ബീന, തുടങ്ങിയവര്‍ പങ്കെടുത്തു.