പിഎസ്എസ്പി സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തി
1583434
Wednesday, August 13, 2025 1:28 AM IST
ചിറ്റടി: പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടിന്റെ നേതൃത്വത്തിൽ പാലന മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ ചിറ്റടി സെന്റ് മേരീസ് ദേവാലയത്തിൽ മെഡിക്കൽ ക്യാന്പും ജിസിഡിഎം ബോധവത്കരണ ക്യാന്പും സംഘടിപ്പിച്ചു.
ഇടവകവികാരി ഫാ. ജോസ് കൊച്ചുപറന്പിൽ ഉദ്ഘാടനം നിർവഹിച്ചു. പാലന മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. വാൾട്ടർ തേലപ്പിള്ളി ആശംസാപ്രസംഗം നടത്തി. പിഎസ്എസ്പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ, നാല് ഡോക്ടർമാർ അടക്കം 20 അംഗങ്ങൾ ഉൾപ്പെടുന്ന ടീം പരിപാടിയിൽ പങ്കെടുത്തു.
കെസിവൈഎം, വിൻസന്റ് ഡി പോൾ അംഗങ്ങൾ എന്നിവർ രക്തദാന ക്യാന്പിൽ പങ്കുചേർന്നു. ജിസിഡിഎം പ്രോജക്ട് കോ-ഓർഡിനേറ്റർ ബാബുപോൾ ബോധവത്കരണ ക്ലാസുകൾ നയിച്ചു. പിഎസ്എസ്പി പ്രോഗ്രാം ഓഫീസർ പി. ബോബി, ആശാകരണം കാൻസർ കെയർ പ്രോജക്ട് കോ-ഓർഡിനേറ്റർ ജോയ് ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നൂറിലേറെ ആളുകൾ ക്യാന്പിന്റെ സേവനം പ്രയോജനപ്പെടുത്തി. 9 പേർ രക്തദാനം ചെയ്തു.