കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട ഗാ​യ​ത്രി വ​ധ​ക്കേ​സി​ല്‍ പ്ര​തി പ്ര​വീ​ണി​നു ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു കോ​ട​തി. ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

2022 മാ​ര്‍​ച്ച് അഞ്ചിനാ​ണ് കാ​ട്ടാ​ക്ക​ട വീ​ര​ണ​കാ​വ് സ്വ​ദേ​ശി ഗാ​യ​ത്രി (25) യെ ​സു​ഹൃ​ത്ത് കൊ​ല്ലം പ​ര​വൂ​ര്‍ സ്വ​ദേ​ശി പ്ര​വീ​ണ്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ പ്ര​വീ​ണ്‍ ഗാ​യ​ത്രി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. 2021-ല്‍ ​വെ​ട്ടു​കാ​ട് പ​ള്ളി​യി​ല്‍വ​ച്ച് ഇ​യാ​ള്‍ ജ്വ​ല്ല​റി റി​സ​പ്ഷ​നി​സ്റ്റാ​യ ഗാ​യ​ത്രി​യെ വി​വാ​ഹം ക​ഴി​ച്ചു.

പ്ര​വീ​ണി​ന്‍റെ ഭാ​ര്യ ഈ വി​വ​ര​മ​റി​ഞ്ഞു ജ്വ​ല്ല​റി​യി​ലെ​ത്തി ബ​ഹ​ളംവ​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഗാ​യ​ത്രി റി​സ​പ്ഷ​നി​സ്റ്റ് ജോ​ലി രാ​ജി​വെ​ച്ചു. പി​ന്നീ​ട് ഗാ​യ​ത്രി​യെ ഒ​ഴി​വാ​ക്കാ​ന്‍ പ്ര​വീ​ണ്‍ തീ​രു​മാ​നി​ക്കുകയായിരുന്നു. തു​ട​ര്‍​ന്ന് 2022 മാ​ര്‍​ച്ച് അ ഞ്ചിനു ത​മ്പാ​നൂ​ര്‍ അ​രി​സ്റ്റോ ജ​ം ഗ്ഷനു സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ു ഗാ​യ​ത്രി​യെ അ​വി​ടേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു വ​ന്നു. വൈകുന്നേരം അ​ഞ്ചു മ​ണി​യോ​ടെ മു​റി​ക്കു​ള്ളി​ല്‍ വ​ച്ച് ഗാ​യ​ത്രി ധ​രി​ച്ചി​രു​ന്ന ചു​രി​ദാ​റിന്‍റെ ഷാ​ള്‍ ക​ഴു​ത്തി​ല്‍ ചു​റ്റി വ​ലി​ച്ചു ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ഗാ​യ​ത്രി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നു വ​രു​ത്തി തീ​ര്‍​ക്കാ​നും പ്ര​തി ശ്ര​മി​ച്ചി​രു​ന്നു.

സം​ഭ​വ ദി​വ​സം വി​ഷ​യം പ​റ​ഞ്ഞ് തീ​ര്‍​ക്കാ​ന്‍ എ​ന്നു​പ​റ​ഞ്ഞ് ഗാ​യ​ത്രി​യെ പ്ര​വീ​ണ്‍ ത​മ്പാ​നൂ​രി​ലെ ഹോ​ട്ട​ലി​ലേ​ക്ക് വി​ളി​ച്ചു. കാ​ട്ടാ​ക്ക​ട​യി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ എ​ത്തി പ്ര​വീ​ണ്‍ ത​ന്നെ​യാ​ണ് ഗാ​യ​ത്രി​യെ കൂ​ട്ടി​യ​ത്. തു​ട​ര്‍​ന്ന് ത​മ്പാ​നൂ​രി​ലെ ഹോ​ട്ട​ലി​ല്‍ എ​ത്തി​ക്കുക യായിരുന്നു. കൊ​ല​പാ​ത​ക​ത്തി​നുശേ​ഷം ബ​സി​ല്‍ ക​യ​റി ഇ​യാ​ള്‍ പ​റ​വൂ​രി​ലേ​ക്ക് പോ​യി. രാ​ത്രി 12.30ഓ​ടെ ഹോ​ട്ട​ലി​ല്‍ വി​ളി​ച്ച് ഗാ​യ​ത്രി മ​രി​ച്ചു​കി​ട​ക്കു​ന്ന വി​വ​രം അ​റി​യി​ച്ചു. ര​ക്ഷ​പ്പെ​ടാ​ന്‍ ക​ഴി​യി​ല്ലന്നു മ​ന​സി​ലാ​ക്കി​യ​തോ​ടെ കീ​ഴ​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ക്കുകയായി രുന്നു. ഇ​തി​നി​ടെ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

ദൃ​ക്സാ​ക്ഷി​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന കേ​സി​ല്‍ സാ​ഹ​ച​ര്യ തെ​ളി​വു​ക​ളു​ടെ​യും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ഹോ​ട്ട​ല്‍ മു​റി​യി​ല്‍ നി​ന്നു ശേ​ഖ​രി​ച്ച വി​ര​ല​ട​യാ​ള​ങ്ങ​ള്‍ പ്രവീണിന്‍റെതു തന്നെയെന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ഗാ​യ​ത്രി​യു​ടെ ക​ഴു​ത്തി​ലെ മു​റി​വു​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​നി​ടെ ഉ​ണ്ടാ​കി​ല്ലെ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ർ മൊ​ഴി ന​ല്‍​കി​യി​രു​ന്നു.