ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു
1594313
Wednesday, September 24, 2025 7:12 AM IST
തിരുവനന്തപുരം: സോമതീരം ആയുർവേദിക് ഹെൽത്ത് റിസോർട്ടിന്റെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. ജനറൽ മാനേജർ അജിത്ത് പ്രസാദ് അധ്യക്ഷത വഹിച്ചു. അഡ്വ. എം. വിൻസന്റ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
ആയുർവേദ കോളജ് മുൻ പ്രിൻസിപ്പലും വേദ ആയുർവേദ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ബാബു വിജയാനന്ദൻ, ലക്ഷ്മിക്കുട്ടിയമ്മ, സോമതീരം ആയുർവേദ ഹെൽത്ത് ഗ്രൂപ്പ് ഡോക്ടർമാരായ ജോബിൻ ബാബു, ലാൽ, മോളിഅമ്മ ജോസഫ്, യോഗാചാര്യൻ ജെയിംസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
നൂറോളം വിദേശികൾ പങ്കെടുത്ത യോഗത്തിൽ ബേസിക് പ്രിൻസിപ്പൽസ് ഓഫ് ആയുർവേദ എന്ന വിഷയത്തിൽ സോമതീരം ഹെൽത്ത് റിസർച്ച് അസിസ്റ്റന്റ് ഡോ. സംഗീതയുടെ നേതൃത്വത്തിൽ ഏകദിന സെമിനാറും സംഘടിപ്പിച്ചു.