പനമ്പിള്ളി സാംസ്കാരിക പഠനകേന്ദ്രം മധുവിനെ ആദരിച്ചു
1594309
Wednesday, September 24, 2025 7:07 AM IST
തിരുവനന്തപുരം: തൊണ്ണൂറ്റിരണ്ടാം പിറന്നാൾ ആഘോഷിക്കുന്ന നടൻ മധുവിനെ പനമ്പിള്ളി പഠനകേന്ദ്രം ഭാരവാഹികൾ ആദരിച്ചു. പനമ്പിള്ളി സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ചെയർമാനും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ പാലോട് രവി പൊന്നാടയണിയിച്ചു.
ചെമ്പഴന്തി അനിൽ, വി.ആർ. പ്രതാപൻ, എസ്. കൃഷ്ണകുമാർ, കെ.എം. അബ്ദുൽ സലാം, സുഭാഷ്, കുമാരപുരം രാജേഷ് എന്നിവർ പങ്കെടുത്തു.