ഗ്രാമവണ്ടി ഉദ്ഘാടനം ചെയ്തു
1594312
Wednesday, September 24, 2025 7:12 AM IST
കാട്ടാക്കട: കാട്ടാക്കടയിലും ഗ്രാമവണ്ടി യാത്ര തുടങ്ങി. മണ്ഡലത്തിലെ ആദ്യ ഗ്രാമവണ്ടിയുടെ ഉദ്ഘാടനം ഐ.ബി. സതീഷ് എംഎൽഎ നിർവഹിച്ചു. മണ്ഡലത്തിലെ ഒന്നാം വാർഡായ പാമാംകോടുനിന്നും താന്നിവിള കുടുംബാരോഗ്യകേന്ദ്രത്തിലേക്കായിരുന്നു ആദ്യ സർവീസ്.
ഉൾപ്രദേശങ്ങളിലേക്കും പൊതുഗതാഗതം ലഭ്യമാകാത്തതുമായ സ്ഥലങ്ങളിലേക്കും ചുരുങ്ങിയ ചെലവിൽ ജനങ്ങൾക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്ന സർക്കാർ പദ്ധതിയാണിത്. പ്രദേശത്തെ യാത്രാദുരിതം പരിഹരിക്കാൻ പദ്ധതിക്കു കഴിയുമെന്നു ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.