ദേശീയ ആയുർവേദ ദിനാചരണം
1594311
Wednesday, September 24, 2025 7:12 AM IST
നെടുമങ്ങാട്: ആനാട് ഗവ.ആയുർവേദ ആശുപത്രിയും പഞ്ചായത്തും സംയക്തമായി 10-ാമത് ദേശീയ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. എസ്എൻവി ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്, ഐസിഡിഎസ് ആനാട് സെക്ടർ, കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പാണയം നിസാർ അധ്യക്ഷത വഹിച്ചു.
ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മിനി ഹബീബ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ടീച്ചർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഷൈലജ, എച്ച്എംസി അംഗങ്ങളായ ഹരിദാസ്, വഞ്ചുവം ഷറഫ്, മുരളീധരൻ നായർ,
കോ-ഓർഡിനേറ്റർ നിമ്മി ടീച്ചർ, മെഡിക്കൽ ഓഫീസർ ഡോ. ദീപ രാജ്, ഡോ. രോഹിത് ജോൺ, ഡോ. ജിഷ, ഡോ.അപർണ, ഡോ. പൂർണിമ, ഡോ. വിഷ്ണു മോഹൻ, ഹൗസ് സർജൻമാർ, സ്റ്റാഫ് നേഴ്സുമാരായ അജിത, ശ്രീദേവി എന്നിവർ നൽകി.