സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
1594645
Thursday, September 25, 2025 6:22 AM IST
പേരൂര്‍ക്കട: കുഞ്ഞുങ്ങളുടെ പുഞ്ചിരിയാണ് നാടിന്റെ ഭാവിയെന്നു മന്ത്രി വി. ശിവന്‍കുട്ടി.
ഒരു കോടി രൂപ ചെലവില്‍ ചാല തമിഴ് എല്‍പി സ്കൂളില്‍ പണികഴിപ്പിച്ച ബഹുനില മന്ദിരത്തിൻഫെയും വര്‍ണക്കൂടാരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിച്ചു.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപിക എല്‍. ജൂലിയറ്റ്, ചാല വാര്‍ഡ് കൗണ്‍സിലര്‍ സിമി ജ്യോതിഷ്, സംഘാടക സമിതി കണ്‍വീനര്‍ എന്‍. സുന്ദരം പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.