നിയമസഹായവേദി സംഘടിപ്പിച്ചു
1594314
Wednesday, September 24, 2025 7:12 AM IST
തിരുവനന്തപുരം: കേരള സർവകലാശാല ഇവയുടെ ആഭിമുഖ്യത്തിൽ കേരള സർവകലാശാലയുടെ നിയമപഠന വകുപ്പ് വെങ്ങാനൂർ പഞ്ചായത്തിലെ ഡോ. അംബേദ്കർ ഗ്രാമം വാർഡിൽ നിയമ അവബോധ ക്ലാസ്, സ്കിറ്റുകൾ, നിയമ സഹായവേദി എന്നിവ സംഘടിപ്പിച്ചു. ജില്ലാ ലീഗൽ സർവീസ് മെമ്പർ സെക്രട്ടറി ഷംനാദ് എസ് ഉദ്ഘാടനം ചെയ്തു.
ഡോ. ബി ആർ അംബേദ്കർ ചെയർ ഹോണററി ഡയറക്ടർ പ്രഫ. ഡോ. സിന്ധു തുളസീധരൻ അധ്യക്ഷത വഹിച്ചു. വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡനന്റ് എ. വിജയ പ്രദീപൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഭഗത് റൂഫസ്, ഡോ. അംബേദ്കർ ഗ്രാമം വാർഡ് മെമ്പർ എസ്. പ്രമീള എന്നിവർ പങ്കെടുത്തു.