അജ്ഞാത മൃതദേഹം മോര്‍ച്ചറിയില്‍
1594437
Wednesday, September 24, 2025 10:13 PM IST
പേരൂര്‍ക്കട: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍. ബീസന്ത് റാവു 65 വയസ്സ് എന്നുമാത്രമാണ് ആശുപത്രിരേഖകളില്‍ ഉള്ളത്. കുറച്ചുനാള്‍ മുമ്പ് ഇദ്ദേഹം ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.
അസുഖബാധിതനായതിനെത്തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ 19ന് വൈകുന്നേരം 5.45നായിരുന്നു മരണം. വയോധികനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2433243 (പേരൂര്‍ക്കട സ്റ്റേഷന്), 9497980011 (പേരൂര്‍ക്കട എസ്ഐ).