വിഴിഞ്ഞം മുഹിയുദീൻ പള്ളി ഉറൂസിനു കൊടിയേറി
1594293
Wednesday, September 24, 2025 6:54 AM IST
വിഴിഞ്ഞം: വിഴിഞ്ഞം മുഹിയുദീൻ പള്ളി ഉറൂസിനു കൊടിയേറി. തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം. മുഹമ്മദ് അബ്ദുൽ ഖാദർ പതാക ഉയർത്തിയതോടെയാണ് ഉറൂസിനു തുടക്കമായത്. വൈകുന്നേരം നാലരയോടെ നടന്ന ഘോഷയാത്രയിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു.
ഘോഷയാത്ര ഹാർബർ റോഡ്, ടൗൺഷിപ്പ്, ആഴാകുളം, തിയേറ്റർ ജംഗ്ഷൻ, വിഴിഞ്ഞം ജംഗ്ഷൻ, ബീച്ച് റോഡ് വഴി മുഹിയുദീൻ പള്ളി ദർഗയിൽ സമാപിച്ചു. ജമാഅത്ത് ഭാരവാഹികൾ, മുൻ ഭാരവാഹികൾ, മദ്രസ മാനേജിംഗ് കമ്മിറ്റി ഭാരവാഹികൾ, മദ്രസ അധ്യാപകർ തുടങ്ങിയവർ ഘോഷയാത്രയ്ക്കു നേതൃത്വം നൽകി.
കൊടിയേറ്റിനുശേഷം ചീഫ് ഇമാം സയ്യിദ് അബ്ദുൽ ഹക്കീം അൽ ബുഖാരി തങ്ങൾ സമൂഹ പ്രാർഥന നിർവഹിച്ചു. മണക്കാട് സെൻട്രൽ മസ്ജിദ് ചീഫ് ഇമാം മൗലവി നവാസ് മന്നാനി പനവൂർ മതപ്രഭാഷണം നടത്തി. ഒക്ടോബർ മൂന്നിന് പുലർച്ചെ മൗലിദ് പാരായണം, അന്നദാനം എന്നിവയോടുകൂടി ഉറൂസ് സമാപിക്കും.