തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ പള്ളിയിൽ തിരുനാൾ
1594637
Thursday, September 25, 2025 6:20 AM IST
കാട്ടാക്കട: തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി. തിരുനാളിന്റെ ഭാഗമായുള്ള ദീപശിഖാ പ്രയാണം മുതിയാവിള സെന്റ് ആൽബർട്സ് പള്ളിയിലെ ഫാ. അദേയോദാത്തൂസ് സ്മൃതിമണ്ഡപത്തിൽനിന്ന് നെയ്യാറ്റിൻകര രൂപതാവികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജറാൾഡ് മത്യാസ് തിരുനാളിന് കൊടിയുയർത്തി.
തിരുനാൾ പ്രാരംഭ ദിവ്യബലിക്കു രൂപതാ വികാരി ജനറാൾ മോൺ. ജി. ക്രിസ്തുദാസ് മുഖ്യകാർമികനായി. രൂപതാ ലിറ്റിൽവെ സംഗമം, ദിവ്യബലി, തിരുസ്വരൂപപ്രദക്ഷിണം എന്നിവ നടക്കും. തിരുനാൾ സമാപനദിനമായ ഒക്ടോബർ രണ്ടിനു രാവിലെ 10-ന് സമാപന ദിവ്യബലിക്കു കാട്ടാക്കട റീജണൽ കോ-ഓർഡിനേറ്റർ മോൺ. വിൻസന്റ് കെ. പീറ്റർ മുഖ്യകാർമികനാകും.