പോലീസ് കോണ്‍സ്റ്റബിളിന്റെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ചിന് കൈമാറി
1594295
Wednesday, September 24, 2025 6:54 AM IST
പേരൂര്‍ക്കട: എസ്എപി ക്യാമ്പിലെ റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിളിനെ ഓഫീസിലെ ബാരക്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തുടരന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല.
വിതുര തേപ്പാറ കരിപ്പാലം അരവിന്ദ് ഭവനില്‍ പരേതനായ അശോകന്-ചന്ദ്രിക ദമ്പതികളുടെ മകന് ആനന്ദിനെ (24) വ്യാഴാഴ്ച രാവിലെയാണ് ബാരക്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ഉദ്യോഗസ്ഥരുടെ മാനസിക പീഡനം ഉണ്ടായിരുന്നുവെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. പേരൂര്‍ക്കട പോലീസ് സംഭവത്തില്‍ കേസെടുത്തിരുന്നു. ഇതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് തീരുമാനമായിട്ടുള്ളത്